sndp
കേരള യൂണിവേഴ്സിറ്റി സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും വീണക്ക് ഒന്നാം റാങ്ക് നേടിയ ഐക്കരക്കേണം സ്വദേശിനിയായ ആര്യാ രജിൻെറ വീട്ടിലെത്തിയ മന്ത്രി കെ.രാജു ഉപഹാരം നൽകി ആദരിക്കുന്നു.

പുനലൂർ: കേരള യൂണിവേഴ്സിറ്റി സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് വീണയിൽ ഒന്നാം റാങ്ക് നേടിയ ആര്യാ രാജിനെ മന്ത്രി കെ. രാജു ഐക്കരക്കോണത്തെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. എസ്.എൻ.ഡി.പി യോഗം 315-ാം നമ്പർ ഐക്കരക്കോണം ശാഖാ അംഗമായ രാജു​- ഷീജ ദമ്പതികളുടെ മകളായ ആര്യാരാജ് ദൈവ ദശകം ചൊല്ലലിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.