കൊല്ലം: പുരയിടത്തിന് വശങ്ങളിലെ മണ്ണിടിഞ്ഞ് വീഴുന്നതിനാൽ വീട് നിലം പൊത്താവുന്ന അവസ്ഥയിൽ. മുഖത്തല കിഴവൂർ കാട്ടഴികത്ത് വീട്ടിൽ മോഹനന്റെ വീടാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്.
ദിനംപ്രതി മണ്ണിടിയുന്നതിനാൽ വീട് നിൽക്കുന്ന പുരയിടവും ഇടിഞ്ഞു താഴുന്ന അവസ്ഥയിലാണ്. വീടിനോട് ചേർന്നുള്ള പുരയിടത്തിന്റെ ഉടമസ്ഥൻ പതിനഞ്ച് അടിയോളം താഴ്ചയിൽ മണ്ണ് നീക്കം ചെയ്തിരുന്നു. ഇതാണ് മണ്ണിടിച്ചിലുണ്ടാകാനുള്ള കാരണം. മഴക്കാലത്ത് പ്രദേശത്ത് മണ്ണിടിച്ചിൽ കൂടുതലാണ്. കളക്ടർക്കും വില്ലേജ് അധികാരികൾക്കും പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് മോഹനൻ പറയുന്നത്.