fun-run
ഫ​ണ്‍​ ​റ​ണ്‍​ ​മാ​ര​ത്തോ​ണി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​മ​ന്ത്രി​ ​കെ.​ ​രാ​ജു,​ ​എം.​ ​നൗ​ഷാ​ദ് ​എം.​എ​ൽ.​എ,​ ​മേ​യ​ർ​ ​വി.​ ​രാ​ജേ​ന്ദ്ര​ബാ​ബു,​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഐ.​ ​നൗ​ഷാ​ദ് ​എ​ന്നി​വർ ഫ​ണ്‍​ ​റ​ണ്‍​ ​മാ​ര​ത്തോ​ണി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​മ​ന്ത്രി​ ​കെ.​ ​രാ​ജു,​ ​എം.​ ​നൗ​ഷാ​ദ് ​എം.​എ​ൽ.​എ,​ ​മേ​യ​ർ​ ​വി.​ ​രാ​ജേ​ന്ദ്ര​ബാ​ബു,​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഐ.​ ​നൗ​ഷാ​ദ് ​എ​ന്നി​വർ

കൊല്ലം: പ്രായഭേദമില്ലാതെ സമൂഹത്തിൽ വേരാഴ്‌ത്തുന്ന ലഹരിക്കെതിരെ

ലഹരി വർജന മിഷൻ വിമുക്തി സംഘടിപ്പിച്ച മൺസൂൺ മാരത്തോണിൽ ആയിരങ്ങൾ അണിചേർന്നു. കന്റോൺമെന്റ് മൈതാനിയിൽ നിന്ന് വിദേശികളും സ്വദേശികളും അടക്കമുള്ളവർ ലഹരിവിരുദ്ധ സന്ദേശവുമായി നഗരവഴികളിലൂടെ ഓടി. കുട്ടികളും യുവാക്കളും വയോധികരും മാരത്തോണിന്റെ ആവേശകാഴ്ചകളായി.

ഹാഫ് മാരത്തൺ, ഫൺ റൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 5841 പേർ മാരത്തോണിൽ കണ്ണികളായി. മന്ത്രി കെ. രാജു, ജില്ലാ കളക്ടർ ഡോ.എസ്. കാർത്തികേയൻ, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി എന്നിവരും മത്സരാർത്ഥികൾക്കൊപ്പം മാരത്തോണിൽ പങ്കെടുത്തു.

പുലർച്ചെ 5.30ന് ആരംഭിച്ച 21 കിലോമീറ്റർ ഹാഫ് മാരത്തൺ മന്ത്രി ടി.പി. രാമകൃഷ്‌ണനും 6ന് ആരംഭിച്ച ഫൺ റൺ മന്ത്രി കെ. രാജുവും ഫ്ലാഗ് ഒഫ് ചെയ്തു. വിജയികൾക്ക് മന്ത്രി ടി.പി. രാമകൃഷ്‌ണൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ആദിവാസി ഗോത്ര കലാകാരൻമാരും വിവിധ നൃത്ത സംഘങ്ങളും മാരത്തോണിന്റെ ഭാഗമായി കന്റോൺമെന്റ് മൈതാനിയിൽ കലാപ്രകടനങ്ങൾ നടത്തി. ഹരിതചട്ടം പാലിച്ചായിരുന്നു മാരത്തോൺ സംഘടിച്ചത്.