കുളത്തൂപ്പുഴ: വീടിന് മുകളിലേക്ക് കയാനുള്ള പടിക്കെട്ടിൽ നിന്നുവീണ വൃദ്ധൻ മരിച്ചു.
കുളത്തൂപ്പുഴ കുമരംകരിക്കം മറ്റത്തിൽ വീട്ടിൽ മാത്യുജോർജാണ് (80) മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നായ്ക്കളുടെ തുടർച്ചയായുള്ള കുരകേട്ട് പുറത്തിറങ്ങിയ മാത്യുവിനെ ഏറെ നേരത്തിനുശേഷവും കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് പടിക്കെട്ടിന് താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:ഏലിയാമ്മ. മക്കൾ: സാബു, രാജു, മോളി, സാംകുട്ടി, കൊച്ചുമോൻ. മരുമക്കൾ: അന്നമ്മ, ഒാമന, റോയി, സജി, ടിന്റു. സംസ്‌കാരം വ്യാഴാഴ്ച.