kraju
കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം മന്ത്രി കെ.രാജു തെന്മലയിൽ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: സർക്കാർ ജീവനക്കാർ അഴിമതി രഹിത മുദ്രാവാക്യം ഉയർത്തിപ്പിടിക്കാൻ സന്നദ്ധരാകണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം തെന്മലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ പിള്ള, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദ്, എസ്. സുനിൽകുമാർ, എസ്. ഷിജു, വിനോദ്, ടി. വിജയൻ, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനുളള ഐ.എസ്.ഒ അംഗീകാരം നേടിയ അഞ്ചൽ ഫോറസ്റ്റ് ഓഫീസിനുള്ള ആദരവ് റെയ്ഞ്ച് ഓഫീസർ ബി.ആർ. ജയൻ ഏറ്റുവാങ്ങി. ജില്ലാ ഭാരവാഹികളായി ടി. സുരേഷ് കുമാർ(പ്രസിഡന്റ്), എസ്. സുനിൽകുമാർ (സെക്രട്ടറി), സോൺ ബി. രാജ് (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.