ns
എൻ. എസ് സഹകരണ ആശുപത്രിയുടെ കാൻസർ ചികിത്സാ വിഭാഗത്തിൽ പ്രവർത്തനമാരംഭിച്ച കീമോതെറാപ്പി യൂണിറ്റ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ. എസ് സഹകരണ ആശുപത്രിയുടെ കാൻസർ ചികിത്സാ വിഭാഗത്തിൽ കീമോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച കീമോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, സെക്രട്ടറി ഇൻ ചാർജ് പി. ഷിബു, ഭരണസമിതിയംഗം കെ. ഓമനക്കുട്ടൻ, സീനിയർ ഫിസിഷ്യൻ ഡോ. അബ്ദുൾ ലത്തീഫ്, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അനീഷ ബാബു, ഡോ. അജയ്‌കൃഷ്ണൻ, ഡോ. അനീഷ്‌കൃഷ്ണൻ, എച്ച്.ആർ. മാനേജർ മാത്യു വർഗീസ്, ഫിനാൻസ് മാനേജർ ശ്രീവർദ്ധനൻ, പി.ആർ.ഒമാരായ ജയ്ഗണേഷ്, ഇർഷാദ് ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

കീമോതെറാപ്പി ഒ.പി, ഐ.പി സേവനം, കാൻസർ രോഗനിർണ്ണയം, ഇമ്യൂണോതെറാപ്പി, ഹോർമോൺ തെറാപ്പി, മെഡിക്കൽ കീമോതെറാപ്പി, പാലിയേറ്റീവ് കെയർ എന്നീ സേവനങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ ഇവിടെ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.