photo
മെരിറ്റ് അവാർഡ് വിതരണത്തോടനുബന്ധിച്ചുള്ള സമ്മേളനം ആർ.രാമചന്ദൻ എം.എൽ.ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകൾ പാസായ കോഴിക്കോട് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് സി.പി.ഐ കോഴിക്കോട് ബ്രാഞ്ച് കമ്മിറ്റി മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കോഴിക്കോട് എസ്.എൻ.വി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച മെരിറ്ര് അവാർഡ് വിതരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രധാകൃഷ്ണൻ, യു. കണ്ണൻ, വി. ജലന്ധർ, കെ.ജി. ശിവാനന്ദൻ, പി. രാജമ്മ, മഹേഷ് ദേവരാജ്, വി. ഭദ്രകുമാർ എന്നിവർ സംസാരിച്ചു.