photo
മികവിന്റെ കേന്ദ്രമായി മാറുന്ന കരുനാഗപ്പള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ.

വി.എച്ച്.എസ്.ഇ പരീക്ഷയിൽ ജില്ലയിൽ എല്ലാ കുട്ടികളും വിജയിച്ച ഏക സ്കൂൾ

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സർക്കാർ - എയ്ഡഡ് സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ കൂടുതലായി കടന്ന് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യയന വർഷം മുതൽ രണ്ട് ഡിവിഷനുകൾ കൂടി വർദ്ധിച്ചിട്ടുണ്ട്. യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി ഓരോ ഡിവിഷനുകളാണ് കൂട്ടിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ച് നീക്കും. അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തുന്ന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ മികവിന്റെ കേന്ദ്രമായി മാറുന്നത്.

യു.പി വിഭാഗം- 10 ഡിവിഷൻ

എച്ച്.എസ് വിഭാഗം- 45 ഡിവിഷൻ

യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെയുള്ള വിദ്യാർത്ഥികൾ -2418

കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.4 ശതമാനം വിജയം

77 ലക്ഷം രൂപ ചെലവാക്കി പുതിയ ബഹുനില മന്ദിരം നിർമ്മിച്ചു

6 കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന ഹൈടെക് ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു

പുതിയ കെട്ടിടം നിർമ്മിക്കാനായി 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു