അഞ്ചൽ: വ്യാപാരി വ്യവസായി ഏകോപന സമിതി ചണ്ണപ്പേട്ട യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശോഭനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ മേഖലാ കൺവീനർ ആർ. രാധാകൃഷ്ണൻ സംസാരിച്ചു. ഭാരവാഹികളായി ശോഭനേന്ദ്രൻ (പ്രസിഡന്റ്), സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്), സി.എസ്. ബാബുരാജ് (സെക്രട്ടറി), കുഞ്ഞുകുഞ്ഞ് (ജോ. സെക്രട്ടറി), ബിജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.