shilaja-44
ഷൈലജ

അഞ്ചൽ:ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ഇടയമുളയ്ക്കല്‌ കൈപ്പള്ളി പടിഞ്ഞാറ്റിതിൽ വീട്ടിൽ ഷൈലജ (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൈപ്പള്ളി നെല്ലിത്താനം ഏലായ്ക്ക് സമീപം മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിതെളിക്കവേയാണ് കുഴഞ്ഞ് വീണത് ഉടൻതന്നെ അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയൈാണ് ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. പരേതനായ പരമേശ്വരപിളളയാണ് ഭർത്താവ് അതുല്യ, അനന്യ എന്നിവർ മക്കളാണ്.