axident
ഓയൂർ പയ്യക്കോട് കാഷ്യുഫാക്ടറിക്ക് സമീപമുണ്ടായ വാഹനാപകടം

ഓയൂർ: പയ്യക്കോട് കാഷ്യൂ ഫാക്ടറിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവിന് പരിക്കേറ്റു. മരുതമൺപള്ളി കോഴിക്കോട് കടവിളവീട്ടിൽ മനീഷിനാണ് (29) പരിക്കേ​റ്റത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. മുന്നിലൂടെ പോയ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ മനീഷ് ഓടിച്ച ബൈക്കിൽ കാർ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന സ്വകാര്യബസിനടിയിലേക്ക് മനീഷ് തെറിച്ചുവീഴുകയും ബൈക്ക് ബസിന്റെ മുൻചക്രത്തിന്റെ അടിയിൽപ്പെടുകയും ചെയ്തു. തലയ്ക്ക് സാരമായി പരിക്കേ​റ്റ മനീഷിനെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്തു.