photo
വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കുണ്ടറ വ്യാപാര ഭവനിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ. എബ്രഹാം 'ജി.എസ്.ടി' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിന്റുമാരായ നേതാജി ബി. രാജേന്ദ്രൻ, ബി. രാജീവ്, ജില്ലാ സെക്രട്ടറി എഫ്. ആന്റണി പാസ്റ്റർ, ബി. സ്റ്റാഫോർഡ്, ഷിബു, മാത്യു വർഗീസ്, ഭദ്രൻ, കെ. വർഗീസ്, ജി. പത്മാകരൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൽ. അനിൽകുമാർ റിപ്പോർട്ടും കെ. നാസിമുദ്ദീൻ കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു.

പുതിയ ഭാരവാഹികളായി സി.ബി. അനിൽകുമാർ (പ്രസിഡന്റ്), എൽ. അനിൽ (ജനറൽ സെക്രട്ടറി), എ. നാസിമുദ്ദീൻ (ട്രഷറർ), എസ്. ഭദ്രൻ,യു.കെ. ഷിഹാബുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), എച്ച്. സഹദ്, പി.ആർ. അഖിലേഷ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.