കുണ്ടറ: കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലെ എല്ലാ സ്ഥാനാർത്ഥികളും വിജയിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് ടി.വി. മാമച്ചന്റെ നേതൃത്വത്തിൽ ഉള്ള സഹകരണ മുന്നണിയുടെ പാനലിനെതിരെയായിരുന്നു ഇവരുടെ മത്സരം. ജനറൽ വിഭാഗത്തിൽ എം. ജോൺ, ജെ. പ്രമോദ്, വർഗീസ് കുഞ്ഞുമ്മൻ, വർഗീസ് പണിക്കർ, ഷംനാദ്, സന്തോഷ് കുമാർ എന്നിവരും നിക്ഷേപക വിഭാഗത്തിൽ കെ. വൈ. ലാലനും വനിതാ വിഭാഗത്തിൽ മായാ സുഗതൻ, എസ്. ഷൈലജ, റെജിമോൾ എന്നിവരും പട്ടികജാതി സംവരണത്തിൽ കുണ്ടറ സുബ്രഹ്മണ്യനുമാണ് വിജയിച്ചത്. 23 വർഷമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണ സഹകരണ മുന്നണിക്കായിരുന്നു.