ശാസ്താംകോട്ട: ശക്തമായ മഴയിലും കാറ്റിലും ശൂരനാട്ട് വ്യാപക കൃഷിനാശം. വിവിധ ഏലാകളിലായി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് അധികൃതർ കണക്കാക്കിയത്. വായ്പയെടുത്ത് കൃഷി ചെയ്ത നിർദ്ധന കർഷകരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് പനവിളയിൽ ശിവശങ്കരപ്പിള്ളയുടെ കൃഷിയിടത്തിലാണ് കൂടുതൽ നാശമുണ്ടായത്. നൂറോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു വീഴുകയും ചേനക്കൃഷി നശിക്കുകയും ചെയ്തു. ഓണം വിപണി പ്രതീക്ഷിച്ച് കൃഷി ഇറക്കിയവരാണ് നാശനഷ്ടം സംഭവിച്ചവരിൽ ഏറെയും.