gouriamma-
ഗൗരിഅമ്മ

പാരിപ്പള്ളി:ചാവർകോട് വൈദ്യകുടുംബത്തിൽ എത്തി ഗുരുദേവനെ കണ്ട് അനുഗ്രഹം വാങ്ങിയ മുതുമുത്തശ്ശി നിര്യാതയായി. മക്കളും ചെറുമക്കളും അവരുടെ മക്കളുമായി അറുപതോളം പേരടങ്ങിയ വലിയ കുടുംബമായ മീനമ്പലം കുളത്തൂർകോണം വലിയവീട്ടിൽ ഗൗരിഅമ്മയാണ് നൂറ്റി പത്താം വയസിൽ നിര്യാതയായത്. കശുഅണ്ടി തൊഴിലാളിയായിരുന്ന ഭർത്താവ് നാരായണപിള്ള പതിനെട്ട് വർഷം മുമ്പ് നിര്യാതനായിരുന്നു.

കാഴ്ചയും കേൾവിയും തീരെ കുറവായത് ഒഴിച്ചാൽ മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗൗരിഅമ്മ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയത് കേരളകൗമുദി വാർത്തയാക്കിയിരുന്നു.

ഏഴ് മക്കളിൽ മൂത്തമകൻ ചെല്ലപ്പൻപിള്ള എട്ട് വർഷം മുമ്പ് നിര്യാതനായി.നൂറ്റി ഏഴാം വയസിലാണ് ഇവർക്ക് വാർദ്ധക്യകാല പെൻഷൻ ലഭിച്ചത്.

മക്കൾ:പരേതനായ ചെല്ലപ്പൻപിള്ള,

ജഗദമ്മഅമ്മ,സരോജിനിഅമ്മ,സദാനന്ദൻപിള്ള,വാസുദേവൻപിള്ള,ശശിധരൻപിള്ള,രാമചന്ദ്രൻപിള്ള. മരുമക്കൾ:ശാരദ,ചെല്ലപ്പൻപിള്ള,പുരുഷോത്തമൻപിള്ള,ജഗദമ്മഅമ്മ,അംബികഅമ്മ,ഒാമനഅമ്മ,സരസ്വതിഅമ്മ.