seethamma-56
സീതമ്മ

കൊട്ടിയം: സ്വകാര്യ ബസിനുള്ളിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊട്ടിയം സീതാ ഭവനിൽ പരേതനായ മോഹനന്റെ ഭാര്യ സീതമ്മയാണ് (56) മരിച്ചത്. 14ന് വാഴപ്പള്ളിയിൽ വച്ചായിരുന്നു അപകടം. മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് ബസ് ബ്രേക്കിട്ടതാണ് അപകട കാരണം. നിൽക്കുകയായിരുന്ന സീതമ്മ പിടിവിട്ട് മുന്നിലെ സീറ്റ് കമ്പിയിൽ നെഞ്ചിടിച്ചു വീണു. നാലു വാരിയെല്ലുകൾ തകർന്നു. ഒരു വാരിയെല്ല് ശ്വാസകോശത്തിൽ തുളച്ചു കയറുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.