ajeesh-chandran-23
അജീഷ് ചന്ദ്രൻ

കൊല്ലം: സുഹൃത്തിനൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിന് ബുള്ളറ്റിൽ പോയ യുവാവ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചു. തൃക്കടവൂർ കുപ്പണ മുതിരവിള വീട്ടിൽ ശരത്ചന്ദ്രന്റെ മകൻ അജീഷ് ചന്ദ്രനാണ് (23) മരിച്ചത്.കൊല്ലം മാടൻനടയിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു. സുഹൃത്ത് അജയ് കൃഷ്ണൻ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ നാലരയോടെ കണ്ണൂർ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. മറ്റൊരു സുഹൃത്തിന്റെ ബുള്ളറ്റിലാണ് ഇവർ പോയത്. അമ്മ:ഇന്ദിര, സഹോദരൻ: അനീഷ് ചന്ദ്രൻ,