abdul-rahman-musaliyar

കണ്ണനല്ലൂർ: പരേതനായ കരുവ അലവിക്കുഞ്ഞ് മൗലവിയുടെ മകൻ അബ്ദുൽ റഹ്മാൻ മൗലവി (80) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ കൊല്ലം ജില്ല ട്രഷറർ, വർക്കിംഗ് കമ്മിറ്റി അംഗം, അന്നസീം ദ്വൈവാരിക മാനേജർ, മന്നാനിയ്യ ട്രസ്റ്റ് ചാരിറ്റബിൾ സൊസൈറ്റി അംഗം, പാങ്ങോട് യത്തീംഖാന മാനേജർ, കളക്ടറേറ്റ് ജും ആ മസ്ജിദ് ഖത്തീബ്, പുത്തരിക്കാട് മസ്ജിദ് ഇമാം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഖബറടക്കം കണ്ണനല്ലൂർ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: സബൂറാ ബീവി, സൈഫുദ്ദീൻ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, നാസിറ.