പുനലൂർ: സൗദി അറേബ്യയിലെ ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കരവാളൂർ വെഞ്ചേമ്പ് സീന മൻസിലിൽ സുധീർ ജമാലാണ് (40) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സൗദിയിലെ മദീനക്കും ജിദ്ദക്കും മദ്ധ്യേയുള്ള ബുറയ്മാനിൽ വച്ചായായിരുന്നു അപകടം. സുധീർ ഓടിച്ചിരുന്ന മിനിലോറി മറ്റൊരു ട്രെയിലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദ്ദേഹം ജിദ്ദയിലെ ഫഹദ്' ആശുപത്രിയിലെ മോർച്ചറിയിൽ.ഭാര്യ: റജൂല