കൊല്ലം: മലയാള മനോരമ കൊല്ലം മുൻ ജില്ലാ ലേഖകനും അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന അടൂർ ബാലൻ (ഒ.ബാലകൃഷ്ണപിള്ള, 86) അന്തരിച്ചു. കൊല്ലം ഹൈസ്കൂൾ ജംക്ഷനിൽ ടി.ഡി നഗർ 111 സീവീസിലെ വസതിയിൽ ഇന്നു പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന്.
മൂന്നര പതിറ്റാണ്ടു കാലത്തെ സേവനത്തിനുശേഷം മലയാള മനോരമയിൽനിന്നു 2005 ലാണു വിരമിച്ചത്. അടൂരിൽ ലേഖകനായും ആലപ്പുഴയിൽ ചീഫ് റിപ്പോർട്ടറായും കൊച്ചിയിലും കോട്ടയത്തും ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്ത നോവലിസ്റ്റും മലയാള മനോരമ വാരിക മുൻ എഡിറ്ററുമായ ഇ.വി.കൃഷ്ണപിള്ളയുടെ ചെറുമകൾ അംബിക ബാലനാണു ഭാര്യ. മക്കൾ: അനിത, അഞ്ജന (അസി.എക്സിക്യൂട്ടീവ് എൻജിനീയർ, ദേവസ്വം ബോർഡ്, ചെങ്ങന്നൂർ ), അയ്യപ്പൻ ബാലൻ (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കൊല്ലം).മരുമക്കൾ: എൻ.സുരേഷ് കുമാർ (ചീഫ് മാനേജർ, ബി.പി.സി.എൽ, കൊച്ചി), സി. രാജശേഖരൻ പിള്ള (എക്സിക്യുട്ടീവ് എൻജിനീയർ, ജലവിഭവ വകുപ്പ്), എൽ. മഞ്ജുഷ (അമൃത ഹയർസെക്കൻഡറി സ്കൂൾ, പാരിപ്പള്ളി).