കൊല്ലം: സംസ്ഥാനത്തെ റവന്യു ജീവനക്കാർ സ്വകാര്യ വസ്തു അളവ് നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് പാലിക്കാൻ തയ്യാറാകണമെന്ന് കേരള ഗവൺമെന്റ് ലൈസൻസ്ഡ് സർവേയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാസിൽ കാസിം പറഞ്ഞു. കെ.ജി.എൽ.എസ്.എയുടെ ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പ്രീത അദ്ധ്യക്ഷത വഹിച്ചു. 'ട്രേഡ് യൂണിയനും തൊഴിലാളികളും' എന്ന വിഷയത്തിൽ സദ്ദാം ഹുസൈൻ സംസാരിച്ചു. മഹേഷ് പത്തിയൂർ സ്വാഗതം പറഞ്ഞു.
അഡ്ഹോക് കമ്മിറ്റി മെമ്പർമാരായി സദ്ധ്യകൃഷ്ണൻ (പ്രസിഡന്റ്), രാഘിമോൾ, മുബിൻ ബാബു (വൈസ് പ്രസിഡന്റുമാർ), അമീർ (സെക്രട്ടറി), രാഹുൽ, തസ്നി (ജോ. സെക്രട്ടറിമാർ), സിന്നിൽ (ട്രഷറർ), ദിവ്യ സുകു, ശരത്, രംജു, ഷഹാന (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.