കൊല്ലം: കേരള വിശ്വകർമ്മ മഹിളാസമാജം 918-ാം നമ്പർ ആശ്രാമം യൂണിറ്റിന്റെ വാർഷിക സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കടപ്പാക്കട സ്പോർട്സ് ക്ളബിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജസീന്ത ബാബു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചിന്ത സജിത്ത് മുഖ്യപ്രഭാഷണം നടത്തി. വിശ്വകർമ്മ പ്രാർത്ഥനാ സമിതി സംസ്ഥാന ചെയർമാൻ വി. സുധാകരൻ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ബി.എസ്. രജിത റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തേവള്ളി ഡിവിഷൻ കൗൺസിലർ ബി. ഷൈലജ, ആശ്രാമം സുനിൽകുമാർ, വിശ്വകർമ്മ പ്രാർത്ഥനാ സമിതി ജില്ലാ പ്രസിഡന്റ് പി. വിജയമ്മ, മുളങ്കാടം ദേവീക്ഷേത്ര മേൽശാന്തി പാലത്തുംപാട്ടിൽ ആർ. ശെൽവരാജ് ആചാര്യ, ഡി.ഡി. സുരേഷ് കുമാർ, കുമ്മല്ലൂർ സുരേഷ്, വെള്ളിമൺ സുകുമാരൻ ആചാരി, ശിവരാജൻ മുളങ്കാടകം, ഗിരിജ അനിൽ, പുഷ്പകുമാരി എന്നിവർ സംസാരിച്ചു.