കൊട്ടിയം: എസ്.എൻ.ഡി.പി യോഗം 5240-ാം നമ്പർ പത്രാധിപർ കെ. സുകുമാരൻ വടക്കേവിള ശാഖയുടെ 11-ാമത് വാർഷിക പൊതുയോഗവും ഭരണ സമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വടക്കേവിള ലക്ഷ്മി വിലാസിൽ നടന്നു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ, ആനേപ്പിൽ എ.ഡി. രമേഷ്, ഡോ. മേഴ്സി ബാലചന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് ആർ. ദേവരാജൻ, ജെ. വിമലകുമാരി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എ. ഷാണ്മധരൻ സ്വാഗതം പറഞ്ഞു. ശാഖാ വനിതാസംഘം പ്രസിഡന്റ് സി. തങ്കമണി ഗുരുസ്മരണ ആലപിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരങ്ങളും വിതരണം ചെയ്തു.
ഭാരവാഹികളായി പി. ബൈജു (പ്രസിഡന്റ്), സി.ആർ. ദേവരാജൻ (വൈസ് പ്രസിഡന്റ്), എ. ഷാണ്മധരൻ (സെക്രട്ടറി), ജി. സുന്ദരൻ (യൂണിയൻ പ്രതിനിധി), ഡി. രവീന്ദ്രൻ, സി. കൃഷ്ണൻകുട്ടി, ജെ. രാധാകൃഷ്ണൻ, കെ. സതീഷ്, സി. വിജയൻ, എൻ. അനിൽകുമാർ, ആർ. വിനീഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.