ഓച്ചിറ: മെരിറ്റ് അവാർഡുകൾ വിജയികൾക്കുള്ള പ്രചോദനം മാത്രമല്ല പരാജിതർക്ക് ഉന്നത വിജയത്തിലേക്കുള്ള ദിശാസൂചിക കൂടിയാണെന്ന് എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ ചങ്ങൻ കളങ്ങര, ഓച്ചിറ ഡിവിഷൻ പ്രതിനിധികളായ എൻ. കൃഷ്ണകുമാറും അൻസാർ മലബാറും ചേർന്ന് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി.ആർ. മഹേഷ്, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, എം.എസ്. ഷൗക്കത്ത്. ബി.എസ്. വിനോദ്, ഓച്ചിറ താഹാ തുടങ്ങിയവർ സംസാരിച്ചു. എൻ. കൃഷണകുമാർ സ്വാഗതവും അൻസാർ മലബാർ നന്ദിയും പറഞ്ഞു.