sasthamcotta-
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ

 പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയും ഇരിപ്പിടങ്ങളുമില്ല

ശാസ്‌താംകോട്ട: ആദർശ് സ്റ്റേഷൻ എന്നാണ് പേരെങ്കിലും ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. എക്‌സ്‌പ്രസ്, പാസഞ്ചർ, മെമു ഉൾപ്പെടെ 36 ട്രെയിനുകൾ നിറുത്തുന്ന ശാസ്താംകോട്ട സ്റ്റേഷന് ആവശ്യമായ പരിഗണന റെയിൽവേ നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. അരകിലോമീറ്ററോളം നീളമുള്ള സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയുള്ളത് ചെറിയ ഭാഗത്ത് മാത്രമാണ്. മഴയും വെയിലുമേറ്റ് നിൽക്കാനാണ് യാത്രക്കാരുടെ വിധി. തിരുവനന്തപുരത്തേക്ക് പുലർച്ചെ 2.50നുള്ള തിരുവനന്തപുരം എക്‌സ്‌പ്രസിന്റെ വരവോടെ സ്റ്റേഷൻ സജീവമാകും.

തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ ഒരു ശുചിമുറി മാത്രമാണുള്ളത്. മിക്കപ്പോഴും ഇത് അടഞ്ഞ് കിടക്കുന്നതിനാൽ സമീപത്തെ വീടുകളിലും കുറ്റിക്കാടുകളുമാണ് ആശ്രയം. പ്ലാറ്റ്ഫോമുകളിൽ ഇരിപ്പിടങ്ങളും ലൈറ്റുകളും പരിമിതമാണ്. ടിക്കറ്റെടുക്കാനാകട്ടെ ഒരു കൗണ്ടർ മാത്രവും. ട്രെയിൻ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചാലും ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നവരും ടിക്കറ്റില്ലാതെ ഓടിക്കയറുന്നവരുമുണ്ട്.

പരാതികൾ ഏറെ ഉയർന്നെങ്കിലും എറണാകുളം ഭാഗത്തേക്കുള്ള മെമു രണ്ടാം പ്ലാറ്റ്ഫോമിന്റെ മദ്ധ്യഭാഗത്ത് മാത്രമേ നിറുത്തുകയുള്ളൂ. ഒന്നാം പ്ലാറ്റ്ഫോമിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റുമെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിന് മദ്ധ്യഭാഗത്തേക്ക് ഓടുന്ന യാത്രക്കാർ മറിഞ്ഞ് വിണ് പരിക്കേൽക്കുന്നതും പതിവാണ്.

ബസ് സർവീസ് ഇല്ല

സ്റ്റേഷനിലേക്ക് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. ചവറ - ശാസ്‌താംകോട്ട പാതയിലെ കാരാളിമുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്ററോളം നടക്കണം സ്റ്റേഷനിലെത്താൻ. അല്ലെങ്കിൽ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. ഇരുചക്രവാഹനങ്ങളിൽ വരുന്നവരെ വലയ്ക്കുന്നത് റെയിൽവേ സ്റ്റേഷനിലേക്കുള്ള തകർന്ന റോഡുകളാണ്.

 ആദർശ് റെയിൽവേ സ്റ്റേഷനുകൾ

ആധുനികവൽക്കരണവും നവീകരണവും ആവശ്യമായ സ്റ്റേഷനുകളെയാണ് ആദർശ് സ്റ്റേഷനുകളുടെ പട്ടികയിൽപ്പെടുത്തുന്നത്. അടിയന്തര വികസനം എത്തുമെന്നാണ് പ്രതീക്ഷയെങ്കിലും ശാസ്‌താംകോട്ട ഉൾപ്പെടെയുള്ള പല സ്റ്റേഷനുകളിലും വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല.

 കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ

16348 തിരുവനന്തപുരം എക്‌സ്‌പ്രസ് 02.50

16630 മലബാർ എക്‌സ്‌പ്രസ് 06.25

56305 കോട്ടയം - കൊല്ലം പാസഞ്ചർ 07.16

16303 വഞ്ചിനാട് എക്‌സ്‌പ്രസ് 08.00

66307 എറണാകുളം - കൊല്ലം മെമു 09.00

16526 കന്യാകുമാരി എക്‌സ്‌പ്രസ് 10.48

56365 ഗുരുവായൂർ - പുനലൂർ ഫാസ്റ്റ് പാസഞ്ചർ 11.30

ഉച്ചയ്ക്ക് ശേഷം

66303 എറണാകുളം - കൊല്ലം മെമു 03.15

16649 പരശുറാം എക്‌സ്‌പ്രസ് 05.00

66301 എറണാകുളം - കൊല്ലം മെമു 05.50

56301 ആലപ്പുഴ - കൊല്ലം പാസഞ്ചർ 06.40

56393 കോട്ടയം - കൊല്ലം പാസഞ്ചർ 07.50

16301 വേണാട് എക്‌സ്‌പ്രസ് 08.30

56391 എറണാകുളം - കൊല്ലം പാസഞ്ചർ 09.40

66309 എറണാകുളം - കൊല്ലം മെമു 10.20

16792 പാലരുവി എക്‌സ്‌പ്രസ് 10.53

 കായംകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ

56300 കൊല്ലം - ആലപ്പുഴ പാസഞ്ചർ 03.54

56392 കൊല്ലം - എറണാകുളം പാസഞ്ചർ 04.20

16791 പാലരുവി എക്‌സ്‌പ്രസ് 05.16

16302 വേണാട് എക്‌സ്‌പ്രസ് 06.40

16650 പരശുറാം എക്‌സ്‌പ്രസ് 07.55

66300 കൊല്ലം - എറണാകുളം മെമു 08.12

66302 കൊല്ലം - എറണാകുളം മെമു 09.12

56394 കൊല്ലം - കോട്ടയം പാസഞ്ചർ 09.55

ഉച്ചയ്ക്ക് ശേഷം

66308 കൊല്ലം - എറണാകുളം മെമു 01.02

16525 ബംഗളുരു എക്‌സ്‌പ്രസ് 02.30

56304 നാഗർകോവിൽ - കോട്ടയം പാസഞ്ചർ 05.25

16304 വഞ്ചിനാട് എക്‌സ്‌പ്രസ് 07.20

56366 പുനലൂർ - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ 07.29

16629 മലബാർ എക്‌സ്‌പ്രസ് 08.50

16347 മംഗളുരു സെൻട്രൽ എക്‌സ്‌പ്രസ് (കണ്ണൂർ ) 10.15