njaval

കൊല്ലം: നഗരത്തിൽ ഒരു കിലോ ഞാവൽപഴത്തിന് 320 രൂപ! ആന്ധ്രയിൽ നിന്നാണ് ഇവയുടെ വരവ്. വില കൂടാൻ കാരണവും അതുതന്നെ. നിപ്പ ഭീതി ഉൾപ്പെടെയുള്ള ആശങ്കയും ഉയർന്ന വിലയും വില്പനയെ ബാധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വഴിയോര

ത്തെ ഓരോ കടയിലും ദിവസവും 15 കിലോ ഞാവൽപഴം വരെ വിറ്റുപോകുന്നുണ്ട്.

പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ സുലഭമായിരുന്ന ഞാവൽപഴം ഇന്നും മലയാളിക്ക് പ്രിയതരമാണ്. പക്ഷേ, ഇവിടെ ഞാവൽ മരങ്ങൾ തീരെ കുറഞ്ഞു. അതോടെയാണ് ആന്ധ്രയിൽ നിന്ന് ഞാവൽ പഴങ്ങൾ എത്താൻ തുടങ്ങിയത്.

നിപ്പ ഭീതി ഒഴിഞ്ഞ് തുടങ്ങിയ സാഹചര്യത്തിൽ റമ്പൂട്ടാൻ ഉൾപ്പെടെയുള്ള പഴങ്ങൾക്കും പ്രിയമേറുന്നുണ്ട്.