കുളത്തൂപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം കുളത്തൂപ്പുഴ 1141-ാം നമ്പർ ശാഖയിൽ സംഘടിപ്പിച്ച യോഗം സെക്രട്ടറി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പണിക്കേഴ്സ് ബേക്കറി ഉടമ ഹരിലാൽ വിദ്യാഭ്യാസ അവാർഡുദാനം നിർവഹിച്ചു. പഠനോപകരണ വിതരണവും നടന്നു. കമ്മിറ്റി അംഗങ്ങളായ മോഹനൻ, ആർ. ബിനു, ആനന്ദൻ, പ്രസീതാ സോമൻ, എൻ. രാധാകൃഷണൻ, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.