1
കടയ്ക്കോട് പടിഞ്ഞാറ്റിൻകര അംഗനവാടിയിലെ പൂർവ വിദ്യാർത്ഥികൾ ശിൽപയുടെ ബന്ധുക്കളോടൊപ്പം

എഴുകോൺ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വെളിയം മുട്ടറ മാവേലിക്കൊണത് വീട്ടിൽ ജയകുമാറിന്റെ മകൾ ശിൽപ്പയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കടയ്ക്കോട് പടിഞ്ഞാറ്റിൻകര അംഗൻവാടിയിലെ പൂർവ വിദ്യാർത്ഥികൾ സ്വരൂപിച്ച 30000 രൂപ കൈമാറി. അംഗൻവാടിയിൽ നടന്ന യോഗത്തിൽ ശിൽപ്പയുടെ മുത്തച്ഛൻ തുക ഏറ്റുവാങ്ങി. വാർഡ് അംഗം രാജു മേക്കോണം അദ്ധ്യക്ഷത വഹിച്ചു.