ശാസ്താംകോട്ട: ഡി.വൈ.എഫ്.ഐ പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഒരു മരം ഒരു തണൽ' കാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം നടന്നു. ശാസ്താംകോട്ട കണത്താർകുന്നം ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. ശുഭ, സ്കൂൾ ഹെഡ്മിസ്ട്രസ് ലളിതകുമാരി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സുധീഷ്, മേഖലാ സെക്രട്ടറി സന്തോഷ്, കാരാളി ഇ.കെ. സുലൈമാൻ ദാരിമി. സച്ചിൻ രാജ്, നവാസ്, ഷിബുലാൽ, ഷാനു, ഉണ്ണി പതിയിൽ തുടങ്ങി
യവർ പങ്കെടുത്തു.