കൊല്ലം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യുകയായിരുന്ന നഗരസഭാ ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി എ.എം. രാജാ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ ജി. ധന്യ, ജില്ലാ പ്രസിഡന്റ് എം. മുരുകൻ, യൂണിറ്റ് സെക്രട്ടറി ബി.പി. ബിജു, യൂണിറ്റ് പ്രസിഡന്റ് ആർ. സുരേന്ദ്രൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.