കൊല്ലം: ലോക ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ കൊല്ലം റോയലിന്റെയും കൊല്ലം ചൈതന്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചാത്തന്നൂർ കരുണാലയം അഭയകേന്ദ്രത്തിൽ സൗജന്യ നേത്ര രോഗ നിർണ്ണയവും ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരുണാലയം സിസ്റ്റർ മിനി റോസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ബിജുലാൽ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ കൊല്ലം റോയൽ പ്രസിഡന്റ് കിഷോർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ചൈതന്യ ആശുപത്രിയിലെ ഡോക്ടർ കെ.എസ്. ശ്രീകുമാരി ബോധവത്കരണ ക്ലാസ് നടത്തി. അഡ്മിനിസ്‌ട്രേഷൻ എക്‌സിക്യൂട്ടീവ് പാർവതി ആർ. വർമ്മ ക്യാമ്പിന് നേതൃത്വം നൽകി. ഷിജു, റജീന ഷിബു, ചൈതന്യ ആശുപത്രി നഴ്സുമാരായ ലക്ഷ്മി പ്രകാശ്, ധനലക്ഷ്മി, ബാലു, അഞ്ചു, കരുണാലയം സോഷ്യൽ വർക്കർമാരായ അമ്പിളി, എ. അഞ്ചു എന്നിവർ പങ്കെടുത്തു. ജെ.സി.ഐ കൊല്ലം റോയൽ ലോം സെക്രട്ടറി ഷിബു റാവുത്തർ സ്വാഗതവും കരുണാലയം സിസ്റ്റർ ഷേർളി നന്ദിയും പറഞ്ഞു.