കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി സുബൈദ ബീവിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജി. ഗിരീഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി. വരദരാജൻ പിള്ള, വി.ഇ.ഒ മനുജ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ദുഗോപൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തിസ് നന്ദിയും പറഞ്ഞു.