ansar
സഹകാര്യം വേദിയുടെ സംസ്ഥാനത്തെ ഹൈടെക് ബാങ്കിനുള്ള അവാർഡ് ജി.സി.ഡി.എ ചെയർമാൻ വി. സലിമിൽ നിന്ന് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് ഏറ്റുവാങ്ങുന്നു. ബി. അനൂപ്കുമാർ, മണക്കാട് സലിം, ജെ. റിയാസ് എന്നിവർ സമീപം

കൊല്ലം: എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകാര്യം വേദിയുടെ സംസ്ഥാനത്തെ ഹൈടെക് ബാങ്കിനുള്ള അവാർഡ് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ വി. സലിമിൽ നിന്ന് ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ കണ്ണൂർ ഐ.സി.എം ഡയറ്കടർ എം.വി. ശശികുമാർ, തിരുവനന്തപുരം ഐ.സി.എം ഫാക്കൽറ്റി ബാബു, എറണാകുളം ജില്ലാ ബാങ്ക് ജനറൽ മാനേജർ ഓമനക്കുട്ടൻ, സഹകാര്യം വേദി സെക്രട്ടറി സാബു ഹരിദാസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ബി. അനൂപ്കുമാർ, മണക്കാട് സലിം, അസി. സെക്രട്ടറി ജെ. റിയാസ് എന്നിവർ പങ്കെടുത്തു.