കരുനാഗപ്പള്ളി: ഉപഭോക്തൃ ഫോറങ്ങളിൽ പൊതുജനങ്ങൾ നൽകുന്ന പരാതികൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി കൈക്കൊള്ളണം. അഞ്ചു കിലോമീറ്റർ ദൂര പരിധിക്കുള്ളിൽ ട്രാൻസ് പോർട്ടിംഗ് ചാർജ് ഈടാക്കാതെ ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ നൽകണമെന്ന നിയമം കർശനമായി പാലിക്കണം. ഗ്യാസ് സിലിണ്ടർ വിതരണക്കാർ ഉപഭോക്താക്കളിൽ നിന്നും തുക ഈടാക്കുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.മൈതീൻകുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജമാലുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ എ.എ.ഷാഫി, എം.കുഞ്ഞച്ചൻ, മുനമ്പത്ത് ഷിഹാബ്, വി.വിജയബാബു. ലത്തീഫ് മാമൂട്, ജെ.എം.അസ്ലം. ബി.ജി.രാധാകൃഷ്ണൻ, വിശ്വംഭരൻ, കുന്നേൽ രാജേന്ദ്രൻ ,ഷാജഹാൻ പണിക്കത്ത്, വി.കെ.രാജേന്ദ്രൻ, സി.കെ.പൊടിയൻ , പറമ്പിൽ സുബൈർ എന്നിവർ പ്രസംഗിച്ചു.