പത്തനാപുരം: പട്ടാഴി തെക്കേത്തേരി ഡി.വി.യു.പി സ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തിയ നാട്ടരങ്ങ് ഡോ.മനോജ് എസ്. മംഗലത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ജയകുമാർ, ഷീബ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം സ്മിത ജി. നായർ സ്വാഗതവും വിദ്യാരംഗം കൺവീനർ നിഖിലാ രാജേഷ് നന്ദിയും പറഞ്ഞു.