കൊല്ലം: അടിച്ചമർത്തപ്പെട്ട ജനതയുടെ അതിജീവനത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെ ഇന്നും മാതൃക ആക്കേണ്ടതാണെന്ന് കേരള പുലയർ മഹാസഭ സംസ്ഥാന സംഘടനാ സെക്രട്ടറി പി.കെ. രാജൻ പറഞ്ഞു.
കെ.പി.എം.എസ്. കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ 79ാം ചരമ വാർഷിക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എൽ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വൈ.എം ജനറൽ സെക്രട്ടറി സുഭാഷ് എസ്. കല്ലട , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. സത്യവതി, ബി. അജയകുമാർ, എസ്. ശ്രീജ, ദേവരാജൻ തമ്പ്, എം. ശിവപ്രസാദ്, കെ.പി.എം.എസ് ജില്ലാ ഖജാൻജി പ്രവീൺ കൊടുവാർക്കം കെ.പി.എം.എഫ് ജില്ലാ സെക്രട്ടറി ആർ. ലറ്റീഷ, കെ.പി.വൈ.എം. ജില്ലാ സെക്രട്ടറി ആർ. സുജരേന്ദ്രകുമാർ, പഞ്ചമി ജില്ലാ കോ-ഓർഡിനേറ്റർ മാജി പ്രമോദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ. ബിജു സ്വാഗതവും കെ.പി.എം.എസ്. കൊല്ലം യൂണിയൻ സെക്രട്ടറി ശർമ്മാജി നന്ദിയും പറഞ്ഞു.