പത്തനാപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിർദ്ധന കുടുംബത്തിന്റെ വീട് തകർന്നു. പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പുന്നല പുത്തൻകടയിൽ മിനി മുംതാസിന്റെ വീടാണ് തകർന്നത്. ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര പൂർണ്ണമായും നിലംപൊത്തി.
മകളുടെ അഡ്മിഷനായി മിനി സ്കൂളിൽ പോയിരുന്ന സമയത്തായിരിന്നു അപകടം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിധവയായ മിനി ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുനയിക്കുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി കിടപ്പാടം കൂടി തകർന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത നിസഹായ അവസ്ഥയിലാണ് ഈ കുടുംബം. വില്ലേജ് അധികൃതർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.