poothakulam
പറണ്ടകുളത്ത് റോഡരികിലെ മാലിന്യം തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്യുന്നു

ചാത്തന്നൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഈഴംവിള വാർഡിലെ പറണ്ടകുളത്ത് റോഡിന് ഇരുവശങ്ങളിലും തള്ളിയിരുന്ന മാലിന്യം വാർഡ് മെമ്പർമാരായ സി. ചിത്രലേഖ, വി.കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു.

ശേഖരിച്ച മാലിന്യം ജെ.സി.ബി ഉപയോഗിച്ച് മറവുചെയ്തു. കൈയിൽ ഗ്ലൗസ് ധരിച്ചും കാലിൽ പ്ലാസ്റ്റിക് കവറുകൾ കെട്ടിയുമാണ് അസഹനീയമായ ദുർഗന്ധം വമിച്ചുകൊണ്ടിരുന്ന മാലിന്യം നീക്കം ചെയ്‌തത്‌. പ്രദേശത്ത് ഇനിമുതൽ യാതൊരുവിധ മാലിന്യവും നിക്ഷേപിക്കരുതെന്ന് പഞ്ചായത്ത് അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളോട് നിർദേശിച്ചു.