കൊല്ലം :നവസൃഷ്ടിയുടെ ആശയങ്ങൾ, നവീനമായ പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐയുടെ ഈ വർഷത്തെ അംഗത്വ വിതരണം ജില്ലയിൽ തുടങ്ങി.
ജില്ലാതല ഉദ്ഘാടനം കടയ്ക്കൽ ജി.വി.എച്ച്.എസ്.എസിൽ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് നെസ്മൽ നിർവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഗോകുൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം അമൽ സ്വാഗതം പറഞ്ഞു