കുന്നത്തൂർ: മൈനാഗപ്പള്ളി കടപ്പ കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ റിസോഴ്സ്‌പേഴ്സൺ കുരുമ്പോലിൽ ടി.കെ. ശ്രീകുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ജെ. പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു മൈനാഗപ്പള്ളി, പി. ചന്ദ്രശേഖരൻ പിള്ള, ശിവശങ്കരപിള്ള, അച്ചുതൻ പിള്ള, അരവിന്ദാക്ഷൻ പിള്ള, ശശാങ്കൻപിള്ള, വനിതാസമാജം പ്രസിഡന്റ് ടി. വിജയലക്ഷ്മി, എസ്. ഉഷാകുമാരി, ഗോപിനാഥൻപിള്ള, രാമകൃഷ്ണ പിള്ള, രാജേഷ് കുമാർ, മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.