photo
മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരളപുരത്ത് ദേശീയപാത ഉപരോധിക്കുന്നു

കുണ്ടറ: കാപക്സ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന യൂത്ത കോൺഗ്രസ് പ്രവർത്തകർ കേരളപുരത്ത് ദേശീയപാത ഉപരോധിച്ചു. നിരാഹാര സമരം ഇന്നലെ ആറാംദിവസം പിന്നിട്ടു. ഉപരോധത്തിന് ആർ. അരുൺരാജ്, പാർലമെന്റ് മണ്ഡലം സെക്രട്ടറിമാരായ ആർ.എസ്. അബിൻ, പ്രദീപ് മാത്യു, അനീഷ് പടപ്പക്കര, ഷെഫീഖ്, അനിൽകുമാർ, നേതാക്കളായ വൈ. ഷാജഹാൻ, ജ്യോതിഷ്, ജ്യോതിർ നിവാസ്, ബിന്ദു ജയരാജ്, അജിത്‌ലാൽ എന്നിവർ നേതൃത്വം നൽകി.