ശാസ്താംകോട്ട: യുവാവിനെ വീടിനു്ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂരിലെ ഇറിഗേഷൻ ഓഫീസിലെ ജീവനക്കാരനായ കോവൂർ വലിയവീട്ടിൽ പ്രതാപ് ചന്ദ്രൻ നായരാണ് (44)മരിച്ചത്. രണ്ടു ദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപെട്ട അയൽക്കാർ ഇന്നലെ വീട് പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട് ഹൃദയാഘാതമാണ് മരണകാരണം. ഭാര്യയും മക്കളും അകന്നു കഴിയുന്നതിനാൽ ഒറ്റയ്ക്കായിരുന്നു താമസം.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ശ്രീകുമാരി (ആരോഗ്യ വകുപ്പ് മൺറോതുരുത്ത്). മക്കൾ: ആദിശ്രീ പ്രതാപ്, ദ്യുതിശ്രീ പ്രതാപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണി.