cashew
കാഷ്യു കോർപ്പറേഷൻ ഫാക്ടറികളിലെ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കൊട്ടിയം ഫാക്ടറി വളപ്പിൽ ഹരിതകേരളം മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ കളക്ടർ എസ്. കാർത്തികേയൻ തുടങ്ങിയവർ സമീപം

കൊല്ലം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കശുഅണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. കൊട്ടിയം ഫാക്ടറിയിൽ പച്ചക്കറി തൈ നട്ട് ഹരികേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.

കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ കാഷ്യു കോർപ്പറേഷന്റെ ജില്ലയിലെ 24 ഫാക്ടറികളിലെ 50 ഏക്കറോളം സ്ഥലത്ത് പച്ചക്കറി, കിഴങ്ങ് വർഗ്ഗം, ഏത്തവാഴ, ഇഞ്ചി, മഞ്ഞൾ, കറിവേപ്പ്, തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിളവ്‌ കോർപ്പറേഷൻ ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണത്തിന് പകുതി വിലയ്ക്ക് നൽകും.
ചടങ്ങിൽ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ബാബു, ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ്‌ പേരയിൽ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ്‌ പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.ലാസർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഐസക്ക്, കാഷ്യു കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷൻ തുടങ്ങിയവർ പങ്കെടുത്തു.