പരവൂർ: പരവൂർ ഗവ. എൽ.പി.ജി.എസിലെ വായനവാരാചരണം കഥാകൃത്ത് കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ദീപാ സോമൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക സി.ടി. ലോല, പി.ടി.എ പ്രസിഡന്റ് എസ്. ലെജി, ജി. ഗോപിനാഥൻ, രശ്മി ആർ. നായർ എന്നിവർ സംസാരിച്ചു.