text
എലിക്കാട്ടൂർ ഗവ. എൽ.പി.എസിൽ നടന്ന പുസ്തക വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജു ഡി. നായർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: വായനാദിനത്തിൽ പിറവന്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ പുസ്തകമെത്തിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവൻ സർക്കാർ സ്കൂളുകളിലെയും ലൈബ്രറികളിലേക്ക് നാല്പതോളം പുസ്തകങ്ങൾ വീതമാണ് വിതരണം ചെയ്തത്. കമുകുംചേരി ഗവ.എൽ.പി, യു.പി സ്കൂളുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലത സോമരാജനും എലിക്കാട്ടൂർ ഗവ.എൽ.പി.എസിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു ഡി. നായരും, പിറവന്തൂർ യു.പി.എസിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ വസന്തനും പുസ്തകങ്ങൾ വിതരണം ചെയ്തു.