photo
ഖുആർ അക്കാഡമിയുടെ ഉദ്ഘാടനം കെ.എൻ.എം. സംസ്ഥാന സെക്രട്ടറി പ്രൊഫ: എം.അബ്ദുൽ റഹ്മാൻ സലഫി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: ഖുർആൻ മനപ്പാഠമാക്കുന്നവർ അതിന്റെ അർത്ഥവും ആശയവും പഠിച്ച് പ്രചരിപ്പിക്കണമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം. അബ്ദുൽ റഹ്മാൻ സലഫി ആവശ്യപ്പെട്ടു. അൽബയാൻ അസ്ലാഹീ കാമ്പസിൽ പ്രവർത്തനം ആരംഭിച്ച ഖുർആർ അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറബിക് കോളേജുകൾ മികവിന്റെ കേന്ദ്രങ്ങളായും വിവര സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന സ്ഥലങ്ങളായും മാറിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ചെയർമാൻ പറമ്പിൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ വൈ.എ. സലിം ഹമദാനി, സുലൈമാൻ നദ്‌വി, എ. ഇബ്രാഹിംകുട്ടി, നവാസ് സ്വലാഹി, അബ്ദുൽ റസാഖ് മദനി തുടങ്ങിയവർ സംസാരിച്ചു.