ഓച്ചിറ: വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനം ഡോ. കെ. നിഷാകാന്ത് തഴവ മഠത്തിൽ ബി.ജെ.എസ്.എം.എച്ച്. എസ്.എസിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.എൽ. സബിത, സ്കൂൾ മാനേജർ എൽ. ചന്ദ്രമണി, പ്രിൻസിപ്പൽ മീനാകുമാരി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഉണ്ണിക്കൃഷ്ണൻ, ജേക്കബ് ഡാനിയേൽ, ജയലക്ഷ്മി, വിദ്യാരംഗം കൺവീനർ പ്രീജാ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.