മൈനാഗപ്പള്ളി: ദേവി കലാ കായിക വേദിയുടെ നേതൃത്വത്തിൽ ജയകുമാർ അനുസ്മരണ സമ്മേളനവും പ്രതിഭാ പുരസ്കാര വിതരണവും നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി. അജി അദ്ധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്ര ബാബു ചികിത്സാ ധനസഹായ വിതരണം നടത്തി. പ്രതിഭാ പുരസ്കാര വിതരണം മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി നിർവഹിച്ചു. ജയകുമാർ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന സൗജന്യ നേത്ര, പ്രമേഹ, കോളസ്ട്രോൾ, രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പിൽ 250 ഒാളം പേർ പങ്കെടുത്തു. പി.കെ. അനിൽകുമാർ, സിജു കോശി വൈദ്യൻ, അമ്പിളി ടീച്ചർ, ശിവപ്രശാന്ത്, അനിൽ ചന്ദ്രൻ, അമൽ, നിതിൻ എന്നിവർ സംസാരിച്ചു.