കൊല്ലം: സംസ്ഥാന സർക്കാർ സമീപകാലത്ത് സ്വീകരിക്കുന്ന വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. തെക്കൻ മേഖലയിലെ തിരുവനന്തപുരം മേജർ, ലത്തീൻ രൂപതകൾ, കൊല്ലം, പുനലൂർ, പാറശ്ശാല, മാവേലിക്കര, നെയ്യാറ്റിൻകര തുടങ്ങിയ രൂപതകളുടെയും നേതൃത്വത്തിൽ
കൊട്ടിയം ആനിമേഷൻ സെന്ററിൽ നടന്ന പ്രതിഷേധ സദസ് കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ കെ.സി.ബി.സി വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കൽ വിഷയാവതരണം നടത്തി കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ്, ഫാ. ഡൈസൺ യേശുദാസൻ (തിരുവനന്തപുരം), ഫാ. ക്രിസ്റ്റി (പുനലൂർ), തെക്കൻ മേഖല പ്രസിഡന്റ് സി.ടി. വർഗ്ഗീസ്, ഡി.ആർ. ജോസ്, സി.എസ്.എസ്.എ പ്രസിഡന്റ് ബെയ്സിൽ നെറ്റാർ, സെക്രട്ടറി ടൈസ് ബാബു എന്നിവർ പ്രസംഗിച്ചു.