photo
കിഫ്ബി-സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥർ ഇളമ്പള്ളൂര്‍ കെ.ജി.വി.ഗവ.യു.പി.സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍

കുണ്ടറ: ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്​കൂൾ, കേരളപുരം ഗവ. ഹൈസ്​കൂൾ, പള്ളിമൺ ഗവ. ഹൈസ്​കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി കിഫ്ബി​-ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്​കൂളുകൾ സന്ദർശിച്ചു. ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്​കൂളിന് മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നതിനായി 2.23 കോടിയും, കേരളപുരം ഗവ. ഹൈസ്​കൂളിന് അടിസ്ഥാന സൗകര്യവികസനത്തിനായി മൂന്ന് കോടിയും, പള്ളിമൺ ഗവ. ഹൈസ്​കൂളിന് പുതിയ കെട്ടിടത്തിനായി 2.5 കോടിയും അനുവദിച്ചിരുന്നു. ഈ പദ്ധതികൾക്ക് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെയാണ് സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന സംഘം സ്​കൂളുകൾ സന്ദർശിച്ചത്. കിഫ്ബി കൺസൾട്ടന്റ് എം. രാജീവ്, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനിയർ കൃഷ്ണൻ, കിഫ്ബി എ.ഇ അശ്വിൻ,സലീൽ, പ്രോജക്ട് അസി. ആർ. രാജീവ്, എ.ഇ. ശ്യാംബാബു, രമ്യ , ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ, ക്ഷേമസമിതി അദ്ധ്യക്ഷൻ ഗിരീഷ്​കുമാർ, വാർഡംഗം റജില ലത്തീഫ്, ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, അക്കുത്തിക്കുത്ത് പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ആർ. തുളസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.